India

അഴിമതിയിൽ മുങ്ങിക്കുളിച്ച് ആപ്പ് ! മദ്യനയ അഴിമതിയ്ക്ക് പിന്നാലെ കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും; ദില്ലി മന്ത്രി രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌ !

ദില്ലി: കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ആപ്പ് നേതാവും ദില്ലി മന്ത്രിയുമായ രാജ്‌കുമാർ ആനന്ദിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ദില്ലി സിവിൽ ലൈൻ ഏരിയയിലുള്ള മന്ത്രിയുടെ വസതിയിൽ നടക്കുന്ന റെയ്‌ഡിനൊപ്പം രാജ്‌കുമാർ ആനന്ദുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ഒരേ സമയം റെയ്‌ഡ്‌ നടക്കുകയാണ്. വിപുലമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്. സി ആർ പി എഫിന്റെ കനത്ത സുരക്ഷയിലാണ് പരിശോധനകൾ നടക്കുന്നത്. ദില്ലി പട്ടേൽനഗറിൽ നിന്നുള്ള ജനപ്രതിനിധിയാണ് 57 കാരനായ രാജ്‌കുമാർ ആനന്ദ്. സാമൂഹിക ക്ഷേമ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഫയൽ ചെയ്‌ത കേസിലാണ് ഇപ്പോൾ ഇ ഡി നടപടി. വ്യാജ ഇറക്കുമതി സ്റ്റേറ്റ് മെന്റ് നൽകി 07 കോടിരൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പും ഹവാല ഇടപാടുകളും ഡി ആർ ഐ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ട്. ഇന്ന് 11 മണിയോടെ ഇ ഡി ഓഫീസിൽ അദ്ദേഹം ഹാജരാകുമെന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് . അതുകൊണ്ടുതന്നെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ദില്ലിയിൽ പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയാണ്. ഇതേ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. മറ്റൊരു മുൻമന്ത്രി ജിതേന്ദ്ര ജയിനും ജയിൽവാസത്തിലാണ്. അഴിമതി വിരുദ്ധ മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ ആം ആദ്‌മി പാർട്ടിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പ്രമുഖ നേതാക്കന്മാരെല്ലാം ഇപ്പോൾ ഗുരുതരമായ അഴിമതിക്കേസുകളിൽ നടപടി നേരിടുകയാണ്.

B4 Admin

Recent Posts

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

10 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

10 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

11 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

11 hours ago

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

18 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

19 hours ago