Featured

ധൈര്യമുണ്ടോ….! കോൺഗ്രസിനെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

ധൈര്യമുണ്ടോ….! കോൺഗ്രസിനെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ് | Rajnath Singh

വടക്കുകിഴക്കൻ മേഖല ഇപ്പോൾ വികസനത്തിന്റെ പാതയിലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ നരേന്ദ്രമോദി സർക്കാർ മേഖലയുടെ മുഖഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ദുരിതത്തിലേക്ക് മാത്രമാണ് കോൺഗ്രസ് തള്ളിവിട്ടതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാജ്‌നാഥ് സിംഗ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷമാണ് മണിപ്പൂരിൽ വികസനമുണ്ടായത്. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെട്ടു.

കൂടാതെ, നാളിതുവരെ കേന്ദ്ര മന്ത്രിസഭയിലുള്ള ഒരാൾക്കുമെതിരെ അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതിയെ വേരോടെ പിഴുതെടുത്ത് സമൂഹത്തിൽ മാറ്റംകൊണ്ടുവരികയാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ വികാസത്തിന് പ്രധാനമന്ത്രി നേരിട്ട് ശ്രദ്ധിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കോൺഗ്രസ് എന്നും വടക്കുകിഴക്കൻ മേഖലയ്‌ക്ക് നേരെ മുഖം തിരിച്ചവരാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും മേഖലയിൽ പിടിമുറുക്കാൻ കാരണം കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മണിപ്പൂർ ഇന്ന് അക്രമങ്ങളുടെ കേന്ദ്രമല്ല. മറിച്ച് വികസനമാണ് ഇവിടത്തെ മുഖമുദ്ര. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നൂറുശതമാനം നീതിപുലർത്താൻ ബിജെപിയ്‌ക്കായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ രംഗത്തും വാണിജ്യവ്യാപാര രംഗത്തും ദേശീയ മുഖ്യ ധാരയിലേക്ക് വടക്കുകിഴക്കൻ മേഖലയെ ചുരുങ്ങിയ കാലം കൊണ്ട് എത്തിക്കാനും നരേന്ദ്രമോദി സർക്കാറിനായെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

admin

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

15 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

55 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

1 hour ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

1 hour ago