Ram-nath-kovind-visit-jamaikka
കിംഗ്സ്റ്റൺ: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ജമൈക്ക സന്ദർശനത്തിന് ഇന്ന് തുടക്കമായി. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കിംഗ്‌സ്റ്റണിലെ നോർമാൻ മാൻലി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. വമ്പിച്ച സ്വീകരണമാണ് രാഷ്ട്രപതിക്ക് ജമൈക്കൻ വംശജരിൽ നിന്നും ഇന്ത്യൻ പ്രവാസികളിൽ നിന്നും ലഭിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ജമൈക്ക സന്ദർശിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ സന്ദർശനത്തിന്.
സന്ദര്ശനത്തിൽ ജമൈക്കയിലെ നിരവധി നേതാക്കളുമായി രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നടത്തും. ജമൈക്ക-ഇന്ത്യ സൗഹൃദ ഉദ്യാനം, അംബേദ്കർ അവന്യൂ തുടങ്ങിയവ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും. കൂടാതെ ജമൈക്കയിലെ ക്രിക്കറ്റ് താരങ്ങളുമായും രാഷ്‌ട്രപതി കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് രാഷ്‌ട്രപതി ക്രിക്കറ്റ് കിറ്റ് സമ്മാനിക്കും. ഇന്ത്യയും ജമൈക്കയും തമ്മിലുള്ള കായിക സഹകരണമേഖലയിലെ ധാരണാപത്രം അന്തിമ ഘട്ടത്തിലാണ്. ഇതുസംബന്ധിച്ച ചർച്ചകളും നടക്കും.
അതേസമയം, ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ലോക്‌സഭാ എംപി രമാദേവി, സതീഷ് കുമാർ ഗൗതം തുടങ്ങിയവർ രാഷ്‌ട്രപതിയെ അനുഗമിച്ചു. രാഷ്‌ട്രപതിയ്‌ക്ക് ആചാരപരമായ സ്വാഗതവും ഗാർഡ്ഓഫ് ഓണറും നൽകിയാണ് ജമൈക്കക്കാർ സ്വീകരിച്ചത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…