ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ദില്ലി :അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ഡിസംബർ 31ന് ഗ്രൗണ്ട് ലെവൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ ക്ഷണിക്കുന്ന ചടങ്ങിൽ 10,000 പ്രത്യേക അതിഥികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 14 മുതൽ പൂജകൾ തുടങ്ങും. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുമെന്നാണ് സൂചന. 2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. നിർമാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമാണം ആരംഭിച്ചത്.
ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസാരംഭത്തിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു . ട്വിറ്ററിലൂടെ യോഗി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…