Saturday, September 19, 2026

അയോധ്യയിലെ രാമക്ഷേത്രം: വിഗ്രഹ പ്രതിഷ്ഠ അടുത്ത വർഷം ജനുവരി 22ന്;പുണ്യ നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും

ദില്ലി :അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠ അടുത്ത വർഷം ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ഡിസംബർ 31ന് ഗ്രൗണ്ട് ലെവൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ ക്ഷണിക്കുന്ന ചടങ്ങിൽ 10,000 പ്രത്യേക അതിഥികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ജനുവരി 14 മുതൽ പൂജകൾ തുടങ്ങും. ജനുവരി 20 മുതൽ 24 വരെ പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുമെന്നാണ് സൂചന. 2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. നിർമാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമാണം ആരംഭിച്ചത്.

ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ മാസാരംഭത്തിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു . ട്വിറ്ററിലൂടെ യോഗി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Latest Articles