Featured

നിജ്ജാറിന്റെ കൊ_ ല_ പാ_ ത_ ക_ ത്തിന് പിന്നിൽ ഇന്ത്യ അല്ല !

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദങ്ങളെ പൊളിച്ച് അമേരിക്കൻ മാദ്ധ്യമ റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റാണ് അന്വേഷണാത്മക റിപ്പോർട്ട് പ്രസിദീകരിച്ചിരിക്കുന്നത്. ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിലെ സത്യാവസഥ അന്വേഷിച്ച് വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ അന്വേഷണമാണ് യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സംഭവത്തിന്റെ 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ലഭിച്ചതായും പോസ്റ്റ് അവകാശപ്പെടുന്നു. ഗുരുദ്വാരയിൽ നിന്നും ഇറങ്ങിയ നിജ്ജാറിന് നേരെ രണ്ടംഗ സംഘം നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

അതേസമയം, പോലീസിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ചയുണ്ടായെന്നാണ് ദൃക്‌സാക്ഷികളെ അധികരിച്ച് മാദ്ധ്യമം പറഞ്ഞത്. കൊല നടന്ന് 12 മുതൽ 20 മിനുട്ടുകൾക്ക് ശേഷമാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയതെന്നും, സറേ പോലീസും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും തമ്മിൽ അന്വേഷണത്തിനെ ചൊല്ലി സംഭവ സ്ഥലത്ത് വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇതു കാരണം അക്രമികൾക്ക് രക്ഷപ്പെടാനുള്ള അവസരമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. അധികാരികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അക്രമികൾ രക്ഷപ്പെട്ട വഴിയിലെ കടകമ്പോളങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ വസ്തുതകളെ കൃത്യമായി നിരീക്ഷിക്കാതെ കാനഡയും പ്രധാനമന്ത്രി ട്രൂഡോയും ഇന്ത്യയ്‌ക്ക് നേരെ ആരോപണം ഉന്നയിക്കുകയിരുന്നു. കൂടാതെ, അക്രമികൾ ധരിച്ചിരുന്നത് സിഖ് വസ്ത്രമാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം, ഖലിസ്ഥാൻ ഭീകരൻ സുഖദുനേകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തതും ചേർത്തു വായിക്കുമ്പോഴാണ് യാഥാർത്ഥ്യം വ്യക്താകുന്നത്.

അതേസമയം, അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി ഖലിസ്ഥാൻ ഭീകരവാദികളെ കൂട്ടുപിടിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഇതിനോടകം തന്നെ വളരെ താഴേക്ക് പോയതും ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും കാനഡയുടെ വാദങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഫൈവ് ഐസ് നൽകിയ തീരുമാനമാണ് തന്റെ നിലപാടിന് പിന്നിൽ എന്ന് തുടർച്ചയായി ആവർത്തിക്കുമ്പോഴും സഖ്യത്തിൽ പ്രധാന പങ്കാളികളായ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും മൗനം കാനഡയുടെ വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്. കൂടാതെ, തെളിവില്ലാത്ത ആരോപണമുന്നയിച്ച് ഭാരതവുമായുള്ള ബന്ധം തകര്‍ത്ത പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം നിർത്തിപൊരിക്കുകയാണ്. ഏഷ്യയിലെ ഉയര്‍ന്നുവരുന്ന വന്‍ശക്തിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഭാരതവുമായുള്ള ബന്ധം ട്രൂഡോയുടെ വാക്കുകള്‍, ഗുരുതരമായി തകര്‍ത്തതായി മുന്‍ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ചില്‍ തുറന്നടിച്ചു.

അതേസമയം, ആരോപണമുന്നയിക്കുന്നതല്ലാതെ ജസ്റ്റിൻ ട്രൂഡോ ഭാരതത്തിനു കൃത്യമായ തെളിവ് കൈമാറിയിട്ടില്ല. കൂടാതെ, വിഷയം തങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് കാനഡയ്‌ക്കും ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് കാനഡ ഇപ്പോൾ നടത്തുന്നത്. ഇന്നലെ പാര്‍ലമെന്റിലെ പ്രതിരോധ മന്ത്രിയുടെ പ്രസംഗം ഇതിന്റെ സൂചനയാണ്. ഭാരതത്തില്‍ നിന്ന് ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് കാനഡയിലേക്കു വര്‍ഷംതോറുമെത്തുന്നത്. ഇതുവഴി പ്രതിവര്‍ഷം കോടാനു കോടികളാണ് അവിടേക്ക് ഒഴുകുന്നതും. അതേസമയം, ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കടുത്ത നടപടികളുടെ ഭാഗമായി അവരുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡുകള്‍ റദ്ദാക്കാന്‍ കേന്ദ്രം ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ ഖാലിസ്ഥാന്‍ തീവ്രവാദികളെ തിരിച്ചറിയാനും അവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കാനുമാണ് നീക്കം. കാര്‍ഡുകള്‍ റദ്ദാക്കിയാല്‍ ഈ ഭീകരര്‍ക്ക് ഭാരതത്തിലേക്കു വരാനാകില്ല.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

3 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

3 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

5 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

5 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

6 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

6 hours ago