Agriculture

ഒറ്റ ശ്ലോകത്തില്‍ രാമായണ കഥ പൂര്‍ണമായും പറയും; ഏകശ്ലോകരാമായണം സമ്പൂര്‍ണ രാമായണ പാരായണത്തിന് തുല്യം

ഒറ്റ ശ്ലോകത്തില്‍ രാമായണ കഥ പൂര്‍ണമായും പറയുന്നതാണ് ഏകശ്ലോകരാമായണം. കര്‍ക്കടകത്തില്‍ രാമായണം പൂര്‍ണ്ണമായും വായിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏകശ്ലോകരാമായണം എന്നും ജപിക്കുന്നത് സമ്ബൂര്‍ണ രാമായണ പാരായണത്തിന്റെ ഫലമുണ്ടാകുമെന്ന് പറയപ്പെടുന്നു.

രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാല്‍ യാത്ര എന്നാണര്‍ഥമാക്കുന്നത് ഈ യാത്രയുടെ സംഗ്രഹമാണ് ഏകശ്ലോകരാമായണം.

ഒരിക്കല്‍ ഭരതന്‍ ഹനുമാനോടു രാമരാവണ യുദ്ധം കണ്ടിട്ടില്ല എന്നു പറഞ്ഞു. ഹനുമാന്‍ ഒറ്റശ്ലോകത്തില്‍ രാമന്റെ വനവാസം തൊട്ടു രാവണ നിഗ്രഹം വരെ വിവരിക്കുന്നതാണ് ഏകശ്ലോകരാമായണം എന്നു പറയുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഈ ഒറ്റശ്ലോകത്തിലൂടെ പറയുന്നു. ഗോസ്വാമി തുളസീദാസനാണ് ഏകശ്ലോകരാമായണം രചിച്ചതെന്നും പറയപ്പെടുന്നു. ഒറ്റവരിയിലുള്ള ഈ ശ്ലോകം മനഃപാഠമായി എന്നും ജപിക്കാവുന്നതാണ്.

ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി മോക്ഷപ്രാപ്‍തി ലഭിക്കാന്‍ രാമായണപാരായണം കൊണ്ടു കഴിയും. ഇതേ ഫലസിദ്ധിയാണ് ഏകശ്ലോക രാമായണം നിത്യവും ജപിച്ചാലും ഉണ്ടാകുന്നത്.

‘പൂര്‍വം രാമ തപോവനാദി ഗമനം

ഹത്വാ മൃഗം കാഞ്ചനം

വൈദേഹീഹരണം ജടായുമരണം

സുഗ്രീവസംഭാഷണം ബാലീനിഗ്രഹണം

സമുദ്രതരണം ലങ്കാപുരിദാഹനം

പശ്ചാത് രാവണ കുംഭകര്‍ണ ഹനനം

ഏതദ്ധി രാമായണം.’

ഇതാണ് ഏകശ്ലോക രാമായണം.

രാമന്‍ വനത്തിലേക്ക് പോയി സ്വര്‍ണ്ണ നിറത്തോടെ വന്ന മാന്‍പേടയെ പിന്തുടര്‍ന്നു വധിച്ചു. വൈദേഹിയെ അപഹരിച്ചു. ജടായു മരണപ്പെട്ടു. സുഗ്രീവനുമായി സംഭാഷണമുണ്ടായി. ബാലിയെ നിഗ്രഹിച്ചു. സമുദ്ര മാര്‍ഗത്തെ തരണം ചെയ്‌തു. ലങ്കയെ ദഹിപ്പിച്ചു. തുടര്‍ന്ന്, രാവണനും കുംഭകര്‍ണനും വധിക്കപ്പെട്ടു. ഇത്രയുമാണ് ഏകശ്ലോക രാമായണത്തിന്റെ വാചാര്‍ഥ്യമായി പറയുന്നത്.

ഏകശ്ലോകരാമായണത്തെ കൂടാതെ, ഏകശ്ലോകഭാഗവതവുമുണ്ട്. പഴയ തലമുറയുടെ അറിവുകളിലും ഏകശ്ലോക രാമായണം പ്രസിദ്ധമാണ്. നിത്യവും രാമനാമം ഉരുവിടുന്നതും മനസ്സിലെ ഇരുളിനെ അകറ്റി പ്രകാശപൂരിതമാക്കാന്‍ സാധിക്കുന്നു

admin

Recent Posts

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…

16 mins ago

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…

35 mins ago

കള്ളക്കടൽ പ്രതിഭാസം; കേരളാ തീരങ്ങളിൽ റെഡ് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…

1 hour ago

‘മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപ് ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ്

ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…

2 hours ago

സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം; ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…

2 hours ago

ഗുജറാത്തിൽ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ് !

കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ

2 hours ago