തിരുവനന്തപുരം: ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍.ഐ.എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടത്. ആദ്യമായിട്ടാണ് കേരളത്തിലെ ഒരു മന്ത്രിയെ ഇ.ഡിയും എന്‍ഐഎയും ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ വിഷയമാണ്. ഇനിയും നാണം കെടാന്‍ നില്‍ക്കരുത്. തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കെ.ടി.ജലീല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നു എന്നുള്ളതാണ് വസ്തുത. എന്നിട്ടും ഈ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് എല്ലാ അഴിമതിക്കാരേയും സംരക്ഷിക്കാനുള്ള നിലയാണ്. അത് കേരളത്തിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

