General

എറ്റവും മികച്ച അഭിനേത്രി; കങ്കണയെ ഇഷ്ടപ്പെടുന്നതിനുള്ള കാരണങ്ങൾ അഭിമുഖത്തില്‍ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണ

നടിയും സംവിധായകയുമായ കങ്കണ റണാവത്തിനെ പുകഴ്‌ത്തി നടി രമ്യ കൃഷ്ണ. രാജ്യത്തെ യുവ താരങ്ങൾക്കിടയിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് രമ്യ കൃഷ്ണ പറഞ്ഞു. താൻ കങ്കണയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ധൈര്യവും സത്യസന്ധതയുമുള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണയെന്നും നടി തുറന്നു പറഞ്ഞിരിക്കുകയാണ്.

മികച്ച കഥാപാത്രങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകരിലെത്തിക്കാൻ സാധിക്കുന്ന നടിയാണ് കങ്കണയെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രമ്യ കൃഷ്ണ പറഞ്ഞു. കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ‘തലൈവി’ എന്ന സിനിമയും രമ്യ കൃഷ്ണന്റെ വെബ് സീരീസായ ‘ക്വീനും’ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിത കഥയാണ് പറയുന്നത്. ജയലളിതയുടെ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന കങ്കണയുടെ എമർജൻസി എന്ന സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് കങ്കണ തന്നെയാണ്. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണു പിറ്റിയും ചേർന്നാണ് എമർജൻസി നിർമ്മിക്കുന്നത്. കങ്കണ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019-ൽ പുറത്തെത്തിയ ‘മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി’ ആയിരുന്നു നടി സംവിധാനം ചെയ്ത ആദ്യം ചിത്രം.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

1 hour ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

1 hour ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

2 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

3 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

4 hours ago