ranbir kapoor and alia bhatt wedding
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. ഇപ്പോള്‍ രണ്‍ബീറിനും ആലിയയ്ക്കും ഒരു പ്രധാന ഉപദേശവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. വേഗം കട്ടികള്‍ക്ക് ജന്മം നല്‍കാനായിരുന്നു സഞ്ജയ് ദത്തിന്റെ ഉപദേശം. കെജിഎഫ് 2 റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ ചടങ്ങിനിടെയാണ് താരവിവാഹത്തെക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത്.
രണ്‍ബീര്‍ വിവാഹിതനാവുകയാണെങ്കില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. എന്റെ മുന്നില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ് ആലിയ. വിവാഹം എന്നു പറയുന്നത് പരസ്പരമുള്ള സമര്‍പ്പണമാണ്. പരസ്പരം കൈകള്‍ കോര്‍ത്ത് ഒന്നിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും മുന്നോട്ടു പോകണം. വേഗം കുട്ടികളെയുണ്ടാക്കൂ രണ്‍ബീര്‍, സന്തോഷത്തോടെയിരിക്കൂ.- സഞ്ജയ് ദത്ത് പറഞ്ഞു.
സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു എന്ന ചിത്രത്തില്‍ രണ്‍ബീര്‍ സിങ്ങാണ് നായകനായി എത്തിയത്. അന്നു മുതല്‍ അടുത്ത ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. ആലിയയും സഞ്ജയ് ദത്തും സഡക് 2 ല്‍ ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ 14നായിരിക്കും ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആലിയ- രണ്‍ബീര്‍ വിവാഹം മാറ്റിവച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആലിയ ഭട്ടിന്റെ സഹോദരനായ രാഹുല്‍ ഭട്ടാണ് വിവാഹം മാറ്റിയ വിവരം അറിയിച്ചത്. ഒരാഴ്ചത്തേക്കാണ് വിവാഹം മാറ്റിയത്. എന്നാല്‍ വിവാഹ തിയതിയെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല.
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…