ranbir-kapoor-says-he-is-a-fan-of-dulquer-salmaan-hey-sinamika
ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രമാണ് ‘ഹേയ് സിനാമിക’. മാത്രമല്ല ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹേയ് സിനാമിക’യ്ക്കുണ്ട്. ഈ ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം നേരത്തെ ദുല്‍ഖര്‍ തന്നെയായിരുന്നു ഷെയര്‍ ചെയ്തിരുന്നത്.
ഹേയ് സിനാമിക മാര്‍ച്ച് 3നാണ് തിയറ്ററുകളില്‍ എത്തുന്നത്. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ദുല്‍ഖറിനെയാണ് നേരത്തെ എത്തിയ ഫസ്റ്റ് ലുക്കില്‍ കണ്ടത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
മാത്രമല്ല ഇന്ന് ഒരു പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്. അതിന് മുന്നോടിയായി ഹേയ് സിനാമിക ടീമിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍.
“ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. താൻ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണെന്നും, ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നെന്നും രൺബീർ പറഞ്ഞു. അദിതിയ്ക്കൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്‍റെ പ്രകടനവും ഏറെ ഇഷ്‍ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം തനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു”, വീഡിയോ സന്ദേശത്തില്‍ രണ്‍ബീര്‍ പറയുന്നു.
കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് ‘ഹേയ് സിനാമിക’. ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ചിരുന്നു ദുൽഖർ. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ‘ഹേയ് സിനാമിക’.
പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മധൻ കര്‍കിയാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ‘ഹേയ് സിനാമിക’ നിര്‍മിക്കുന്നത്. ഗോവിന്ദ വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് ‘ഹേയ് സിനാമിക’ വൈകിയത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…