ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാരോപണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. സിബിഐ, ഐബി, ഡല്‍ഹി പോലീസ് മേധാവികളെ കോടതി വിളിച്ചു വരുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30ന് ചേംബറിലേക്കാണ് വിളിച്ചുവരുത്തിയത്. ഉച്ചകഴിഞ്ഞു മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസിനെതിരെ വ്യാജ കേസ് നല്കാന് തന്നെ സമീപിച്ചെന്നു വെളിപ്പെടുത്തിയ അഭിഭാഷകന് ഉത്സവ് ബെയിന്‍സ് ഇന്ന് സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കേസില്‍ ചില നടപടികളിലേക്ക് കടന്നത്.
ചീഫ് ജസ്റ്റീസിനെതിരേ വ്യാജ ലൈംഗിക കേസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്തതായാണ് കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ ഉത്സവ് ബെയിന്‍സ് ആരോപിച്ചത്. കേസില്‍ നിര്‍ണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളത്. അതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗെ ബെഞ്ച് വ്യക്തമാക്കി.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…