പ്രതീകാത്മക ചിത്രം
ബൈജൂസ് ഏറ്റെടുത്ത ആകാശില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. 80-90 മില്യണ്‍ ഡോളര്‍ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 740 കോടി രൂപയോളം നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകൾ നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആകാശില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ബൈജു രവീന്ദ്രന്‍ അതിലൊരുഭാഗം പൈക്ക് കൈമാറിയേക്കും. ആകാശില്‍ 200 മില്യണ്‍ (1,600 കോടി രൂപ) ഡോളറിന്റെ നിക്ഷേപവും ബൈജു പ്രതീക്ഷിക്കുന്നുണ്ട്. പൈ ബോര്‍ഡിലെത്തിയാൽ മറ്റ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നത്. ഡേവിഡ്‌സണ്‍ കെംപ്‌നര്‍ ക്യാപിറ്റല്‍ മാനേജുമെന്റില്‍നിന്ന് സ്വരൂപിച്ച 800 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനായിരിക്കും തുക ഉപയോഗിക്കുക. ഇത് തിരിച്ചടച്ച് വായ്പ ലഭിക്കാന്‍ ഈടായി നല്‍കിയ ഓഹരികള്‍ തിരികെയെടുക്കും. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ ആറിന്‍ ക്യാപിറ്റല്‍ വഴി 2011ലാണ് ആദ്യമായി രഞ്ജന്‍ പൈ ബൈജൂസില്‍ നിക്ഷേപം നടത്തുന്നത്. മൂന്നിലൊന്ന് ഓഹരികള്‍ അന്ന് അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.
ഫണ്ടിങ് വിജയകരമായാല്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പണലഭ്യതയിലെ പ്രശ്നങ്ങൾ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…