Friday, December 12, 2025

പ്രമുഖ നടൻ നഗ്ന ഫോട്ടോ അയച്ചുവെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്!ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് പ്രമുഖ നടിമാർ

തിരുവനന്തപുരം: സിനിമ മേഖലയിൽ തനിക്കും മോശമായ അനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്.ഒരു പ്രമുഖ നടൻ നഗ്ന ഫോട്ടോ തനിക്ക് അയച്ചെന്നും അത്പോലെ ഒരു ഫോട്ടോ തിരിച്ചും അയക്കാൻ അയാൾ ആവശ്യപ്പെട്ടു എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.എന്നാൽ റോംഗ് വിൻഡോ എന്നായിരുന്നു ഇതിന് താൻ മറുപടി അയച്ചതെന്നും രഞ്ജിനി പറഞ്ഞു.

അതെസമയം,ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ തനിക്ക് വലിയ ഞെട്ടൽ ഇല്ലെന്നും കാരണം ഇതെല്ലാം അതിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ആണെന്നുമായിരിന്നു നടിയുടെ പക്ഷം.എന്നാൽ ഇതിൽ . വമ്പൻ സ്രാവുകൾ പക്ഷെ രക്ഷപ്പെടുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരെക്കാൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് പ്രമുഖ നടിമാരാണ്, ഭാവി നശിക്കാതിരിക്കാൻ മാത്രമാണ് അവരാരും ഇത് പുറത്ത് പറയാക്കാത്തതെന്നുമാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്.

Related Articles

Latest Articles