ranjith-murder-case-investigation-update
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതികളായ രണ്ട് മണ്ണഞ്ചേരി സ്വദേശികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്.
നേരത്തെ കേസിലെ മുഖ്യപ്രതികളായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 12 പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. സംഭവത്തിൽ ഇനി 4 പ്രതികളെയാണ് പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം കേസിൽ ആകെ 25 പേരോളം പ്രതികളുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ട് നേതാക്കൾക്ക് നേരെ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരാൻ മുഴുവൻ പ്രതികളും അറസ്റ്റിലാകേണ്ടതുണ്ട്. മുഴുവൻ പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൃത്യമായ ഗൂഢാലോചനയ്‌ക്ക് ശേഷമാണ് രൺജീതിനെ പോപ്പുലർഫ്രണ്ട് ഗുണ്ടാ സംഘം കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം പറയുന്നു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…