Tuesday, December 16, 2025

ബംഗാളിലെ ബലാത്സംഗക്കൊല !ബിജെപി ബന്ദിൽ സംഘർഷമുണ്ടാക്കാൻ പോലീസ് ശ്രമം; പ്രവർത്തകരെ തല്ലിച്ചതച്ചു ; മുൻ രാജ്യസഭാ എംപിയെ അടക്കം കസ്റ്റഡിയിലെടുത്തു

കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ബന്ദിൽ സംഘർഷം. പലയിങ്ങളിലും ബിജെപി പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ ബംഗാൾ പോലീസ് ശ്രമിച്ചു. മുൻ രാജ്യസഭാ എംപി രൂപ ഗാംഗുലി, എംഎൽഎ അഗ്നിമിത്ര പോൾ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.

അതേ സമയം പ്രതിഷേധം ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി അറിയിച്ചു.

Related Articles

Latest Articles