Tuesday, December 16, 2025

ബംഗാളിലെ ബലാത്സംഗക്കൊല !ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സസ്‌പെൻഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ദില്ലി : യുവ വനിതാ ക്രൂര ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പൽ ഡോ. സന്ദീപ് ഘോഷിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സസ്‌പെൻഡ് ചെയ്തു. സന്ദീപ് ഘോഷിന്റെ നുണപരിശോധന സിബിഐ കഴിഞ്ഞ ദിവസമാണ്‌ പൂർത്തിയാക്കിയത്. സംഭവം മറച്ചുവെക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സന്ദീപ് ഘോഷിനെതിരേ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് നടത്തിയ ബന്ദിൽ സംഘർഷമുണ്ടായി. പലയിങ്ങളിലും ബിജെപി പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ ബംഗാൾ പോലീസ് ശ്രമിച്ചു. മുൻ രാജ്യസഭാ എംപി രൂപ ഗാംഗുലി, എംഎൽഎ അഗ്നിമിത്ര പോൾ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് സംസ്ഥാനത്ത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.

Related Articles

Latest Articles