Thursday, December 18, 2025

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ചോദ്യം ചെയ്‌ത അച്ഛനെ വെട്ടിയ പ്രതി പിടിയില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിനുളളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അത് ചോദ്യം ചെയ്ത അച്ഛനെ കോടലി കൊണ്ട് വെട്ടുകയും ചെയ്ത പ്രതി പിടിയില്‍.പാലാ പൂവരണി പൂവത്തോട് ഭാഗത്ത് കണ്ണമ്പുഴയിൽ വീട്ടില്‍ ടോമിയാണ് അറസ്റ്റിലായത്. പാല പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ടോംസണ്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ പെണ്‍കുട്ടിയും അനുജത്തിയും മാത്രം ഉള്ളപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ പ്രതി കതകില്‍ മുട്ടിവിളിക്കുകയും ഭയന്നു പോയ പെണ്‍കുട്ടികള്‍ കതക് അടച്ച്‌ അകത്തേ മുറിയിലേക്ക് ഓടുകയും ചെയ്‌തു. എന്നാല്‍ ഇയാള്‍ പിന്‍വാതില്‍ തളളിത്തുറന്ന് അകത്തുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇളയപെണ്‍കുട്ടി നിലവിളിക്കുന്നത് കേട്ട് സമീപത്ത് ഉണ്ടായിരുന്ന അച്ഛനും, ബന്ധുക്കളും ഓടിയെത്തുകയും ഇത് കണ്ട് പ്രതി ഓടി രക്ഷപ്പെടുകയുമാണ് ചെയ്തത്.

തുടർന്ന് അച്ഛനും ബന്ധുക്കളും ഇയാളുടെ പിറകേ ഓടിയെത്തി ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ അച്ഛനെ കോടാലികൊണ്ട് വെട്ടുകയും ഓടിക്കൂടിയെ നാട്ടുകാര്‍ക്ക് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഇയാള്‍ രക്ഷപെടുകയുമാണ് ഉണ്ടായത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പാല പോലീസ് കേസ് എടുത്തു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.പോക്‌സോ കേസ്, പട്ടികജാതി പീഡനം തുടങ്ങി വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തത്. പോലീസ് ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.

Related Articles

Latest Articles