പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി കൊന്നക്കുഴി കണ്ണോളി വീട്ടില്‍ 42 കാരനായ ഷിജുവിനെയാണ്പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.
2019-ല്‍ ചാലിശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. അന്നത്തെ എസ്.ഐമാരായിരുന്ന ഷിബു, അനില്‍ മാത്യു എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി.

