Sunday, December 14, 2025

പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; വസ്ത്രം മോഷ്ടിച്ച് അഞ്ചംഗ സംഘം കടന്നു, പെൺകുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്ന വിഡീയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: കൂട്ട ബലാത്സംഗത്തിന് പതിനഞ്ചുകാരിയെ ഇരയാക്കി വസ്ത്രം മോഷ്ടിച്ച് അഞ്ചംഗ സംഘം കടന്നു കളഞ്ഞു. പെൺകുട്ടി നഗ്നയായി റോഡിലൂടെ നടക്കുന്ന വിഡീയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

അയൽഗ്രാമത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു കുട്ടി. അവിടെവെച്ച് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയതോടെ പ്രതികൾ രക്ഷപ്പെട്ടു.

പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങൾ പറഞ്ഞു.

Related Articles

Latest Articles