Rape-case-up
ചെന്നൈ : പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പോക്സോ കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരന്‍ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പതിനേഴ് കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. പള്ളിയിലെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇരയായ പെണ്‍കുട്ടി .
2018ല്‍ പെരിയാര്‍ നഗര്‍ വില്ലിവാക്കത്തെ ഒരു പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ഭക്ഷണവും പുതുവസ്ത്രവും നല്കി കുട്ടിയെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പാസ്റ്റര്‍ക്കെതിരെ പെണ്‍കുട്ടി സഭയില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ഗുമ്മിഡിപൂണ്ടിയിലെ മറ്റൊരു പള്ളിയിലേക്ക് മാറ്റി. എന്നാല്‍ അതിന് ശേഷവും ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളും പോണ് വീഡിയോ ക്ലിപ്പുകളും പ്രതി അയച്ചിരുന്നു.
സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…