പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റാപ്പര്‍ റാഫ്താ‍ര്‍; ഇന്ത്യയിലാദ്യമായി ക്രിപ്റ്റോ പേയ്‌മെന്റ് സ്വീകരിക്കുന്ന കലാകാരൻ

ഷോയുടെ പ്രതിഫലമായി യഥാര്‍ത്ഥ കറന്‍സിക്ക് പകരം ക്രിപ്‌റ്റോകറന്‍സിയും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച്‌ റാപ്പര്‍ റാഫ്താ‍ര്‍. ഇതോടെ ക്രിപ്റ്റോകറന്‍സി പ്രതിഫലമായി സ്വീകരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കലാകാരനായി റാഫ്താ‍ര്‍ മാറി. താന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ കടുത്ത ആരാധകനാണെന്നും അതേ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പേയ്‌മെന്റ് സ്വീകരിക്കുന്നത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമാണെന്നും റാഫ്‍താ‍ര്‍ പറഞ്ഞു. ജൂലൈയില്‍ നടക്കാനിരിക്കുന്ന തന്റെ ഷോയുടെ ക്രിപ്റ്റോ പേയ്‌മെന്റുകള്‍ സ്വീകരിക്കാനുള്ള നടപടികള്‍ അദ്ദേഹം ഇതിനോടകം ആരംഭിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ക്രിപ്‌റ്റോകറന്‍സിയുടെ ആവശ്യം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ടെക് കോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ ഫോളോ ചെയ്യുന്നത് തന്റെ ക്രിപ്റ്റോകറന്‍സിയോടുള്ള ആവേശം വ‍ര്‍ദ്ധിപ്പിച്ചുവെന്നും റാഫ്താ‍ര്‍ പറഞ്ഞു. ക്രിപ്‌റ്റോകറന്‍സി പ്രതിഫലമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത് മാനേജര്‍ അങ്കിത് ഖന്നയാണെന്നും റാഫ്താ‍ര്‍ വ്യക്തമാക്കി. ഖന്ന റാഫ്താറിന്റെ ദീര്‍ഘകാല ബിസിനസ് പങ്കാളിയും മാനേജരുമാണ്.

ക്രിപ്‌റ്റോകറന്‍സി ഒരു ഡിജിറ്റല്‍ കറന്‍സിയാണ്. ക്രിപ്‌റ്റോ കറന്‍സിയിലൂടെയുള്ള ഇടപാടുകള്‍ പരിശോധിക്കുകയും റെക്കോര്‍ഡുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നത് ക്രിപ്റ്റോഗ്രഫി ഉപയോഗിച്ചുള്ള ഒരു വികേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. ആഗോള കലാകാരന്മാരായ 50 സെന്റ്, മരിയ കാരി, ജി-ഈസി, സിയ, ഫോള്‍ ഔട്ട് ബോയ്, ബാക്ക്സ്ട്രീറ്റ് ബോയ്സ്, ലാന ഡെല്‍ റേ തുടങ്ങിയവര്‍ ഇവരുടെ പ്രതിഫലം ക്രിപ്റ്റോകറന്‍സിയിലൂടെ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

38 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

1 hour ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

2 hours ago