റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി . ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. താൻ സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ എത്തിയതായിരുന്നു റസൂൽ പൂക്കുട്ടി. ചിത്രത്തിൻറെ അവസാന ദിന ചിത്രീകരണവും പൂർത്തിയാക്കിയതിന് ശേഷമാണ് ഛായാഗ്രഹൻ അരുൺ വർമ്മ, നിർമ്മാതാവ് കുമാർ ഭാസ്കർ, എന്നിവരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്.
ക്ഷേത്ര ദർശനം നടത്തനായത് നിമിത്തമാണെന്നും ക്ഷേത്രത്തിന്റെ പ്രശസ്തിയും ചൈതന്യവും അറിഞ്ഞും കേട്ടും എത്തിയവർ ക്ഷേത്രത്തെ ഇന്ന് ലോകോത്തരമായ വിശിഷ്ട സ്ഥലമായി മാറ്റിയെടുക്കുകയുമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.ട്രസ്റ്റ് ബോർഡ് അംഗം എൻ. പങ്കജാക്ഷൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ എം. സുമേഷ്, പ്രേമ രാജൻ, വി പി ശ്രീധരൻ , സി കെ രവീന്ദ്രൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്ഷേത്രസന്നിധിയിൽ ഒരു മണിക്കൂറോളം ചിലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…