Saturday, May 11, 2024
spot_img

മുഴക്കുന്ന് മൃദംഗ ശൈലേശ്വരിയുടെ അനുഗ്രഹം തേടിയെത്തി റസൂൽ പൂക്കുട്ടി; ദർശനം നടത്തിയത് പുതുതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ചിത്രീകരണത്തിന്റെ അവസാന ദിനത്തിൽ

ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി . ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. താൻ സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ എത്തിയതായിരുന്നു റസൂൽ പൂക്കുട്ടി. ചിത്രത്തിൻറെ അവസാന ദിന ചിത്രീകരണവും പൂർത്തിയാക്കിയതിന് ശേഷമാണ് ഛായാഗ്രഹൻ അരുൺ വർമ്മ, നിർമ്മാതാവ് കുമാർ ഭാസ്കർ, എന്നിവരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്.

ക്ഷേത്ര ദർശനം നടത്തനായത് നിമിത്തമാണെന്നും ക്ഷേത്രത്തിന്റെ പ്രശസ്തിയും ചൈതന്യവും അറിഞ്ഞും കേട്ടും എത്തിയവർ ക്ഷേത്രത്തെ ഇന്ന് ലോകോത്തരമായ വിശിഷ്ട സ്ഥലമായി മാറ്റിയെടുക്കുകയുമായിരുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.ട്രസ്റ്റ് ബോർഡ് അംഗം എൻ. പങ്കജാക്ഷൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ എം. സുമേഷ്, പ്രേമ രാജൻ, വി പി ശ്രീധരൻ , സി കെ രവീന്ദ്രൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്ഷേത്രസന്നിധിയിൽ ഒരു മണിക്കൂറോളം ചിലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Related Articles

Latest Articles