എറണാകുളം: കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്‍റെ റിമാന്‍ഡ് നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ റൗഫ് ശ്രമിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കേസിലെ തെളിവുകൾ നശിപ്പിക്കാൻ റൗഫ് ശ്രമിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ
പ്രധാന ഇടനിലക്കാരനായിരുന്നു റൗഫ്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ റൗഫിലൂടെ പണം ഒഴുകിയെന്നാണ് ഇഡി സംശയിക്കുന്നത്. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എന്‍ഐഎ നേരുതേ കേസെടുത്തിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇഡി ഡല്‍ഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഈ കേസിലാണ് രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഇഡി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ഹത്രാസ് ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് അവിടെ കലാപം ഉണ്ടാക്കാനും റൗഫ് ശ്രമം നടത്തിയിരുന്നുവെന്ന് സംശയിക്കപ്പെടുന്നു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…