India

റായ്ഗഡ് ജില്ലയിൽ എകെ 47 നും ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ട് ഓസ്‌ട്രേലിയന്‍ വനിതയുടേത്: വിവരങ്ങള്‍ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ്

മുംബൈ: റായ്ഗഡ് തീരത്ത് എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി കണ്ടെത്തിയ ബോട്ടിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്.

അന്വേഷണത്തില്‍ ഓസ്‌ട്രേലിയയിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്ന് കണ്ടെത്തി. മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നു ബോട്ടെന്നും വേലിയേറ്റത്തെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഭീകര ഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ബോട്ടില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബീച്ചിന് സമീപം ആയുധങ്ങളുമായി സംശയിക്കുന്ന ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു.

റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്. എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് ബോട്ട് തീരത്തെത്തിയ വിവരം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

9 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

10 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

11 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

18 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

19 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

20 hours ago