Wednesday, September 23, 2026

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി; ബോട്ടില്‍ ആളുകളൊന്നുമില്ല, എകെ 47 അടക്കമുള്ള തോക്കുകളും തിരകളും

റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന ബോട്ട് പിടികൂടി. എകെ 47 അടക്കമുള്ള തോക്കുകളും തിരകളും ബോട്ടില്‍ നിന്ന് കണ്ടെടുത്തു.

റായ്ഗഡ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബോട്ടില്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല. ഇവര്‍ കരയിലിറങ്ങി പോയിട്ടുണ്ടാവാമെന്നാണ് കരുതപ്പെടുന്നത്. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്പോര്‍ട്ടുകളും ബോട്ടില്‍ നിന്ന് ലഭിച്ചു.

മുംബൈ ഭീകരാക്രമണത്തിനയൈ തീവ്രവാദികള്‍ കടല്‍ മാര്‍ഗമാണ് എത്തിയത്. അതുകൊണ്ട് തന്നെ ബോട്ട് പിടികൂടിയത് വർധിപ്പിച്ചിരിക്കുകയാണ്. ഭീകരവിരുദ്ധ സേന ഈ ബോട്ട് പരിശോധിക്കുന്നുണ്ട്. തിരകളും തോക്കും ഉപേക്ഷിച്ചത് ശ്രദ്ധ തിരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles