ദില്ലി: 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അമ്പാട്ടി റായുഡുവോ ശ്രേയാസ് അയ്യരോ ഉണ്ടാവണമായിരുന്നു എന്ന വെളിപ്പെടുത്തലുമായി അന്നത്തെ പരിശീലകൻ രവി ശാസ്ത്രി.
മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു എന്നും ഒരാൾക്ക് പകരം ശ്രേയാസോ റായുഡുവോ ഉണ്ടാവേണ്ടതായിരുന്നു എന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.
“ടീം സെലക്ഷനിൽ എനിക്ക് പങ്കില്ലായിരുന്നു. പക്ഷേ, ലോകകപ്പിന് മൂന്ന് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തതിൽ എനിക്ക് എതിർപ്പുണ്ടായിരുന്നു. റായുഡുവോ ശ്രേയാസോ ടീമിൽ എത്തണമായിരുന്നു. ധോണി. ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നീ മൂന്ന് പേരെ ടീമിൽ ഉൾപ്പെടുത്തിയതിൽ എന്ത് യുക്തിയാണ് ഉള്ളത്. പക്ഷേ, ഞാൻ സെലക്ടർമാരുടെ ജോലിയിൽ കൈകടത്തിയില്ല.”- രവി ശാസ്ത്രി പറഞ്ഞു.
അതേസമയം ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായിരുന്നു. ന്യൂസീലൻഡിനെതിരെ 18 റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…