തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിധേയമല്ലാത്ത ഹോണുകള്‍ ഘടിപ്പിച്ച 70 വാഹനങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.നടത്തിയ പരിശോധനയില്‍ പിടികൂടി.
പിടികൂടിയ വാഹനങ്ങളിൽ നിന്നും 74,000 രൂപ പിഴയീടാക്കി.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ‘ഓപ്പറേഷന് ഡെസിബെല്‍’ നടത്തിയത്.
അനധികൃത ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍നിന്ന് ഡ്രൈവറുടെ സഹായത്തോടെ അവ അഴിച്ചുമാറ്റിച്ചു.
പൊതുനിരത്തില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരെ പിടികൂടാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനം.
ട്രാഫിക് സിഗ്നല്‍, ട്രാഫിക് ബ്ലോക്ക്, സ്കൂള്‍, ആശുപത്രി, കോടതിപരിസരങ്ങള് എന്നിവിടങ്ങളില്‍ ശബ്ദശല്യമുണ്ടാക്കുന്നത് കര്‍ശനമായി തടയുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എ.കെ.ദിലു അറിയിച്ചു.
അതേസമയം എയര്‍ ഹോണുകള്‍, നിരോധിത ബഹുശബ്ദ ഹോണുകള്‍ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരേ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. രണ്ടുമാസംമുന്‍പ് ജില്ലയില്‍ നോയ്സ് ഫ്രീ എന്നപേരില്‍ പരിശോധന നടത്തിയിരുന്നു.
എന്നാൽ ശക്തമായ നടപടികളെത്തുടര്‍ന്ന് ടൗണ്‍ പരിസരത്ത് എയര്‍ ഹോണ്‍ ഉപയോഗം കുറയ്ക്കാനായി. സിറ്റി ബസുകളിലും കെ.എസ്.ആര്.ടി.സി.യിലും നിരോധിത ഹോണുകള്‍ ഒഴിവാക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…