RDO-court-gold-theft-by-senior-suprend
തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതല്‍ കവര്‍ന്നത് മുന്‍ സീനിയര്‍ സൂപ്രണ്ട്. ഇയാൾ കോടതിയിൽ നിന്നും സ്വർണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വെക്കുകയായിരുന്നു. 2020 ലെ സീനിയർ സൂപ്രണ്ടാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. ഇതിന് പുറമേ മറ്റാരുടെയെങ്കിലും സഹായം ഇയാള്‍ക്ക് ലഭിച്ചോയെന്നും അന്വേഷിക്കും. നിലവിൽ ഇയാളെ പേരൂർക്കട പോലീസ് നിരീക്ഷണത്തിലാക്കി. കേസിൽ ഇയാള്‍ക്കെതിരെ നടപടി നിർദേശിച്ച് സബ് കളക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
2010 മുതൽ 2019 വരെയുള്ള കേസുകളിൽപ്പെട്ട് കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ച പോലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിയിരുന്നു. തുടർന്ന് അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചതായി വ്യക്തമായത്.
2018 – 2020 വരെ ലോക്കറിലെത്തിയ സ്വർണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ സീനിയർ സൂപ്രണ്ടുമാരാണ്. 2017 മുതൽ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതൽ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോർട്ടാണ് നൽകിയത്. അതിനാൽ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…