Fashion-designer-prathyusha-death
ഹൈദരാബാദ്: തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ സ്വന്തം അപ്പാർട്ട്‌മെന്റിലെ കുളിമുറിയിലാണ് പ്രത്യുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ ഇവരുടെ മുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡിന്റെ കുപ്പി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
വിഷവാതകം ശ്വസിച്ചാകാം പ്രത്യുഷ മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്തു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
പ്രത്യുഷ ഒരു വിഷാദരോഗിയായിരുന്നെന്ന് സൂചനയുണ്ട്.
ശനിയാഴ്ച രാവിലെയാണ് പ്രത്യുഷ ബൊട്ടീക്കിൽ എത്തിയതെന്നും ഉച്ചയായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് താൻ പോയി പരിശോധിച്ചെന്നും വാച്ച്മാൻ പോലീസിനോട് പറഞ്ഞു. വാതിലിൽ ആവർത്തിച്ച് മുട്ടിയിട്ടും ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു, അവർ പോലീസിൽ വിവരമറിയിച്ചുവെന്നുമാണ് വിവരം.
അമേരിക്കയിൽ ഫാഷൻ ഡിസൈനിംഗ് പഠിച്ച പ്രത്യുഷ ഹൈദരാബാദിലാണ് കരിയർ ആരംഭിച്ചത്. 2013ൽ സ്വന്തം പേരിൽ ബ്രാൻഡ് തുടങ്ങി. പിന്നീട് പെട്ടെന്നായിരുന്നു വളർച്ച. ടോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ നിരവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…