കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടർന്ന് ബംഗാളിൽ ഇന്ന് റീ പോളിങ് നടക്കും. 19 ജില്ലകളിലായി 697 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ആണ് തെരഞ്ഞെടുപ്പ് നടക്കുക. അക്രമ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. പൊലീസുകാർക്കൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വൻ അക്രമമാണ് അരങ്ങേറിയത്. കൂടാതെ വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ബൂത്തുകൾ കയ്യേറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികൾ എടുത്തോടുകയും ചെയ്തു. അക്രമത്തിൽ പ്രധാന പാർട്ടികളെല്ലാം പങ്കാളികളാണ്. അക്രമങ്ങളുടെ വിശദമായ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.

