കൊച്ചി : മാലിന്യ പ്ലാന്റിനുണ്ടായ തീപിടിത്തത്തിൽ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.മാലിന്യ സംസ്കരണത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.ചുരുങ്ങിയത് മേയേരോട് എങ്കിലും രാജി വെക്കാൻ സിപിഎം നിർദ്ദേശിക്കണം. തെരെഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നേരിട്ട് ഇടപെടാത്തതിൽ ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു നാടിന് നേതൃത്വം നൽകുന്ന വ്യക്തി ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടികളല്ലേ എടുക്കേണ്ടത്. അല്ലാതെ രണ്ട് മന്ത്രിമാരെ പറഞ്ഞയക്കുന്നു. അവർ എപ്പോ അണയ്ക്കാൻ സാധിക്കും എന്ന് പറയാൻ സാധിക്കില്ല എന്ന സമീപനം എടുക്കുന്നു. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ആരാഞ്ഞു.കേരളത്തിലെ ജനങ്ങളോട് ഇത്രയെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ സർക്കാർ തയ്യാറാകണം. ഈ ധാർമികമായി ഈ അഴിമതിക്ക് കാരണക്കാരായ ആളുകൾക്കെതിരെ നടപടിയുണ്ടാകണമെന്നും മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…