Tuesday, May 7, 2024
spot_img

ബ്രഹ്മപുരം മാലിന്യപ്ലാന്റിനുണ്ടായ തീപിടിത്തം ;ചുരുങ്ങിയത് മേയേരോട് എങ്കിലും രാജി വെക്കാൻ സിപിഎം നിർദ്ദേശിക്കണം,ശക്തമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ

കൊച്ചി : മാലിന്യ പ്ലാന്റിനുണ്ടായ തീപിടിത്തത്തിൽ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.മാലിന്യ സംസ്കരണത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.ചുരുങ്ങിയത് മേയേരോട് എങ്കിലും രാജി വെക്കാൻ സിപിഎം നിർദ്ദേശിക്കണം. തെരെഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നേരിട്ട് ഇടപെടാത്തതിൽ ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഒരു നാടിന് നേതൃത്വം നൽകുന്ന വ്യക്തി ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടികളല്ലേ എടുക്കേണ്ടത്. അല്ലാതെ രണ്ട് മന്ത്രിമാരെ പറഞ്ഞയക്കുന്നു. അവർ എപ്പോ അണയ്ക്കാൻ സാധിക്കും എന്ന് പറയാൻ സാധിക്കില്ല എന്ന സമീപനം എടുക്കുന്നു. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ആരാഞ്ഞു.കേരളത്തിലെ ജനങ്ങളോട് ഇത്രയെങ്കിലും ഉത്തരവാദിത്വം കാണിക്കാൻ സർക്കാർ തയ്യാറാകണം. ഈ ധാർമികമായി ഈ അഴിമതിക്ക് കാരണക്കാരായ ആളുകൾക്കെതിരെ നടപടിയുണ്ടാകണമെന്നും മുരളീധരൻ വ്യക്തമാക്കി.

Related Articles

Latest Articles