വിജയ്
തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സന്നദ്ധത അറിയിച്ച് ടിവികെ. അദ്ധ്യക്ഷൻ വിജയ് ഗവർണർ ആർ.വി. അർലേക്കറെ വീണ്ടും സന്ദർശിച്ചു. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ സംബന്ധിച്ച് ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകാനാണ് വിജയ് ഇന്ന് രാജ്ഭവനിലെത്തിയത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് അവസരം നൽകണമെന്ന് വിജയ് ഗവർണറോട് ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരം സത്യപ്രതിജ്ഞ നടക്കുമെന്ന് നേരത്തെ കരുതിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഗവർണർ വ്യക്തത തേടിയതോടെയാണ് ചടങ്ങുകൾ നീണ്ടുപോയത്. 118 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന്റെ 5 സീറ്റുകൾ കൂടി കണക്കിലെടുത്താൽ വിജയ്‌ന്റെ സഖ്യത്തിന് നിലവിൽ അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. ഡിഎംകെ സഖ്യത്തിലുള്ള വി.സി.കെ.യുടെ രണ്ട് സീറ്റുകളും എൻഡിഎ ഘടകകക്ഷിയായ പിഎംകെയുടെ നാല് സീറ്റുകളും നേടിയെടുക്കാനുള്ള ഊർജിതമായ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്.
ഇടതുപക്ഷ കക്ഷികളായ സിപിഐ, സിപിഎം എന്നിവർക്ക് നാല് എംഎൽഎമാരാണുള്ളത്. ഇവരുടെ പിന്തുണ കൂടി ലഭിച്ചാൽ വിജയ്‌ന്റെ സഖ്യത്തിന് 119 സീറ്റുകളാകും. ഇതോടെ ഭൂരിപക്ഷ കടമ്പ കടന്ന് അധികാരത്തിലെത്താൻ സൂപ്പർ താരത്തിന് സാധിക്കും. അതേസമയം, അണ്ണാ ഡി.എം.കെ.യിലെ ഒരു വിഭാഗത്തിന് വിജയ്‌നെ പിന്തുണയ്ക്കാൻ താല്പര്യമുണ്ടെങ്കിലും പാർട്ടി അദ്ധ്യക്ഷൻ എടപ്പാടി പളനിസ്വാമി ഇതിനെ എതിർക്കുന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ വരും മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് സൂചന
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…