Russia-India
മോസ്കോ: യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യത്തില്‍ സഹകരിക്കുമെന്ന് റഷ്യ(Russia). ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന ഒരുക്കമാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു.യുക്രെയ്നിൽ നിന്നും മടങ്ങുന്ന ഇന്ത്യക്കാർക്ക് റഷ്യൻ സൈന്യം സുരക്ഷ ഒരുക്കുമെന്നും റഷ്യ കൂട്ടിച്ചേർത്തു. ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളോഡിമർ പുടിനും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
ഇന്നലെ ഇന്ത്യൻ പൗരന്മാരെ അടിയന്തിരമായി മാതൃരാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്. റഷ്യൻ അതിർത്തി വഴിയാകും വിദ്യാർത്ഥികളെ സെന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുക. ഖാർകീവിൽ റഷ്യൻ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യ മുന്നോട്ട് വച്ച നിർദേശം പോലെ റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഞങ്ങള്‍ ഇന്ത്യയുമായി നയതന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രെയ്ൻ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിയപ്പോള്‍ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിന്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല എന്നും റഷ്യ പ്രതികരിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…