Wednesday, December 17, 2025

റീസി ഭീകരാക്രമണം; പരിക്കേറ്റവർക്ക് ധനസഹായം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: കശ്മീരിലെ റീസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ്. ആക്രമണത്തിൽ പരിക്കേറ്റ ​​ഗൊരഖ്പൂർ സ്വദേശികളുടെ വീട്ടിലെത്തിയാണ് യോ​ഗി ആ​ദിത്യനാഥ് ധനസഹായം കൈമാറിയത്. പരിക്കേറ്റവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

റീസിയിൽ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ ​​ഗൊരഖ്പൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരും ഉൾപ്പെട്ടിരുന്നു. പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കാൻ കശ്മീരിലെ ഉദ്യോ​ഗസ്ഥർക്ക് യോ​ഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.
ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ റീസി ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ ത്വയ്ബ ഭീകരരാണെന്ന് സംശയിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുകയാണ്. സംഭവസമയത്ത് രണ്ട് ഭീകരരെ പ്രദേശത്ത് കണ്ടതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു.

ഭീകരർ അമേരിക്കൻ നിർമ്മിത ആയുധങ്ങളാണ് ഉപയോ​ഗിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. വനമേഖലയുടെ ഉയർന്ന പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ തിരച്ചിൽ ശക്തമാക്കിയത്.

Related Articles

Latest Articles