Kerala

ഇത് മുൻകൂട്ടിയുള്ള തിരക്കഥ: പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു; കെ വി തോമസിനെതിരെ കടുത്ത നടപടിഎടുക്കണം; സോണിയഗാന്ധിക്ക് സുധാകരന്‍റെ കത്ത്

കണ്ണൂര്‍: എഐസിസി നിർദ്ദേശം തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ.

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍കി. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെ വി തോമസിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സോണിയ ഗാന്ധിക്ക് കെ സുധാകരന്‍ കത്തയച്ചത്.

കെ വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. അദ്ദേഹത്തിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണം. സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി കെ വി തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമത്തിലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും.

മാത്രമല്ല രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറിൽ കോൺഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കൾക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്. ഇതിനൊപ്പം കെ വി തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായിയുടെ മുന്നറിയിപ്പ് കോൺഗ്രസ്സിനുള്ളതാണ്. എന്തായാലൂം തോമസിന് എതിരെ എന്ത് നടപടിയുണ്ടാവും എന്നതാണ് ഇനി പുറത്ത് വരാനുള്ളത്. പാർട്ടിയിൽ നിന്നും ഒറ്റയടിക്ക് പുറത്താക്കാതെ എഐസിസി അംഗത്വത്തിൽ നിന്ന് മാത്രം മാറ്റിനിർത്തലും പരിഗണിച്ചേക്കും.

ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ വി തോമസിന് വൻ സ്വീകരണമാണ് സിപിഎം ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും നേരിട്ടെത്തി കെ വി തോമസിനെ സ്വീകരിച്ചു. തുടർന്ന് നടന്ന പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കൊണ്ടായിരുന്നു കെ വി തോമസിന്റെ പ്രസംഗം. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

3 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

3 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

3 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

4 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

4 hours ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

7 hours ago