Wednesday, December 31, 2025

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് തമിഴ്‌നാട്: ഇന്നും നാളെയും റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമർദ്ദം വെസ്റ്റ് – നോർത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ പോണ്ടിച്ചേരിയിലും, ആന്ധ്രാപ്രദേശിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ അധികൃതരെ അറിയിക്കാൻ സർക്കാർ 434 സൈറൺ ടവറുകൾ സ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വെള്ളം പുറന്തള്ളാനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ ഗഗൻദീപ് സിംഗ്‌ പറഞ്ഞു. തമിഴ്നാട്ടിൽ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ശരാശരി 46 ശതമാനം അധികം മഴ ലഭിച്ചതായാണ് കണക്കാക്കുന്നത്.

Related Articles

Latest Articles