Thursday, January 1, 2026

ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നര്‍ കോട്ട തീർത്ത് പൊലീസ് | REDFORT

ആഗസ്റ്റ് 15ന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തിരക്കിട്ട ഒരുക്കങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതോടെ സ്വാതന്ത്ര്യദിനത്തിലെ പ്രധാന ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന ചെങ്കോട്ടയിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രദേശം കനത്ത സുരക്ഷാവലയത്തിലാണ്.

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയാണ് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില്‍ പോലെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles