ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം മുതിർന്ന നേതാക്കളെ സാക്ഷിയാക്കി ദില്ലി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 12 ന് ദില്ലി രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുത്തു. ദില്ലിയുടെ ഒൻപതാമത്തെ മുഖ്യമന്ത്രിയാണ് രേഖ. പര്വേഷ് വര്മ, ആഷിഷ് സൂദ്, മഞ്ജീന്ദര് സിങ് സിര്സ, രവീന്ദ്ര ഇന്ദ്രജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാര് സിങ് എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കാല് നൂറ്റാണ്ടിനു ശേഷമാണ് ദല്ഹിയില് ബിജെപി അധികാരത്തിലെത്തുന്നത്. ഷാലിമാര് ബാഗില് നിന്നുള്ള എംഎല്എ രേഖ മഹിളാ മോര്ച്ച ദേശീയ വൈസ് പ്രസിഡന്റാണ്. ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. ദില്ലിയ്ക്ക് ആദ്യ വനിതാ മുഖ്യമന്ത്രിയെ സമ്മാനിച്ചതും ബിജെപി തന്നെയായിരുന്നു. സുഷമ സ്വരാജായിരുന്നു ദില്ലിയുടെ ആദ്യ മുഖ്യമന്ത്രി. ഷീല ദീക്ഷിത്തും അതിഷി മർലേനയും പിന്നീട് വനിതാ മുഖ്യമന്ത്രിമാരായി വന്നു.
എന്ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിനെത്തി. വിവിധ മേഖലകളില് നിന്നുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടായി. ചേരി നിവാസികള്, കാര്, ഓട്ടോറിക്ഷ ഡ്രൈവര്മാര്, കര്ഷകര്, വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ വനിതകള് എന്നിവരെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിരുന്നു. 70 അംഗ നിയമസഭയില് 48 സീറ്റ് നേടിയാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്.
രേഖാ ഗുപ്ത. 2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ദില്ലി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് രേഖ വീണ്ടും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗമായും രേഖ പ്രവർത്തിച്ചിട്ടുണ്ട്.1974 ജൂലൈ 19 ന് ഹരിയാനയിലെ ജുലാനയിലായിരുന്നു രേഖ ഗുപ്തയുടെ ജനനം.
എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നേതാവാണ് രേഖ ഗുപ്ത. 1992 ൽ ദില്ലി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവായിട്ടായിരുന്നു തുടക്കം. 1996–1997 കാലയളവിൽ രേഖാ ഗുപ്ത ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു. ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…