International

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കം. സൗദിയിലേക്കുള്ള ഹൂതി ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്, ഇത്തരം ആക്രമണങ്ങള്‍ നടത്തിയത് നല്ലതല്ലെന്ന് ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും ട്രമ്പ് വ്യക്തമാക്കി.

‘ഒരു വര്‍ഷം മുന്‍പ് യു.എസ് നടത്തിയ ബോംബ് ആക്രമണത്തില്‍ അവര്‍ പാഠം പഠിച്ചെന്നാണ് കരുതിയത്. എന്നാല്‍ യു.എസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് ഇറാന്റെ പിന്തുണയോടെ സൗദിയിലേക്ക് അവര്‍ ആക്രമണം നടത്തുന്നത് അത്ര നല്ലതല്ല,’ ട്രമ്പ് ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു. തെരഞ്ഞെടുപ്പിന് ശേഷം താന്‍ ഇവിടെ തന്നെയുണ്ടാകുമെന്നും ഒന്നും മറക്കില്ലെന്നും ഹൂതികള്‍ക്ക് ട്രമ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, നിലവിലെ സംഘര്‍ഷാവസ്ഥയും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 17 വരെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാന്‍ യു.എസ് പൗരന്മാരോട് അവിടുത്തെ എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ ഭീഷണി ചൂണ്ടിക്കാട്ടി യമനിലേക്കുള്ള യാത്ര പൂര്‍ണ്ണമായി ഒഴിവാക്കാനും പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. യെമന്റെ മൂന്നിലൊന്ന് ഭൂപ്രദേശവും രാജ്യത്തെ 70 മുതല്‍ 80 ശതമാനം വരെ ജനസംഖ്യയും നിയന്ത്രിക്കുന്ന ഹൂതി വിമതരും സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഈ വര്‍ഷം ആദ്യം തകര്‍ന്നതോടെയാണ് സംഘര്‍ഷം വീണ്ടും വഷളായത്.

ഇതിന് പിന്നാലെ സൗദി അറേബ്യ യെമനിലെ തങ്ങളുടെ സൈനിക ഇടപെടലുകള്‍ ശക്തമാക്കി. യെമനില്‍ സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തലസ്ഥാനമായ സന്‍ആയിലെ എണ്ണ സംരക്ഷണ കേന്ദ്രത്തിന് നേരെ സൗദി വ്യോമാക്രമണം നടത്തി. പ്രദേശവാസികള്‍ സുരക്ഷിതമായി ഒഴിഞ്ഞുപോകാന്‍ സഖ്യസേന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ ആക്രമണം.

Sooryasurendran

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

10 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

10 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

14 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

19 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago