Reliance to build world's largest zoo in Gujarat's Jamnagar
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യൂ ആൻഡ് റിഹാബിലിറ്റേഷൻ കിംഗ്ഡം’ എന്നാണ് പദ്ധതിയുടെ പേര്. ഗുജറാത്തിലെ ജാംനഗറിലാണ് മൃഗശാല ആരംഭിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ സ്വപ്‌ന പദ്ധതിയാണിത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറോളം ഇനങ്ങളിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരൻ. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണ് മൃഗശാല വരാൻപോകുന്നത്
ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണ് മോട്ടി ഖാവിയിലേത്. കൊവിഡ് കാരണമാണ് പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘മൃഗശാല സ്ഥാപിക്കാനാവശ്യമായ എല്ലാരേഖകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു ലഭിച്ചതായി ആർ.ഐ.എൽ ഡയറക്ടർ (കോർപറേറ്റ് അഫയേഴ്സ്) പരിമൾ നത്‍വാനി പറഞ്ഞു. ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇൻസെക്ട് ലൈഫ്, ഡ്രാഗൺസ് ലാൻഡ്, എക്സോട്ടിക് ഐലൻഡ്, അക്വാട്ടിക് കിംഗ്ഡം തുടങ്ങിയ വിഭാഗങ്ങൾ മൃഗശാലയിലുണ്ടാകും. സ്വകാര്യ മേഖലയിൽ മൃഗശാല എന്നത് ഇന്ത്യയിൽ പുതിയതല്ലെന്നും കൊൽക്കത്തയിലെ സുവോളജിക്കൽ ഗാർഡൻ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനൽ ഡയറക്ടർ–ജനറൽ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.’റിലയൻസിന് വന്യജീവി സംരക്ഷണത്തിൽ താത്പര്യവും അഭിനിവേശവുമുണ്ടെന്നതുനേരത്തെ അറിയാം. വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണു കരുതുന്നതെന്നും’ സൗമിത്ര ദാസ്ഗുപ്ത വ്യക്തമാക്കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…