റിലയന്‍സ് റീട്ടെയില്‍സ് വസ്ത്ര വ്യാപാരമേഖലയിലേക്ക് കടക്കുന്നു. ‘അവന്ത്ര’ എന്നാണ് ബ്രാന്റിന് പേര് നല്‍കിയിരിക്കുന്നത്. എതിനിക് വെയര്‍,സാരി വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരാനിരിക്കുന്ന ഫെസ്റ്റിവല്‍,വിവാഹ സീസണ്‍ ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ നീക്കം. ആദിത്യബിര്‍ള ഫാഷന്‍ റീട്ടെയിലര്‍ ലിമിറ്റഡും ടാറ്റയുടെ തനിഷ്‌കുമായിരിക്കും പ്രധാന എതിരാളി. തനിഷ്‌ക് എതിനിക് വെയര്‍ മേഖലയിലേക്ക് ചുവടുറപ്പിക്കാനിരിക്കവെയാണ് റിലയന്‍സ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.
വസ്ത്രവ്യാപാരമേഖലയില്‍ റിലയന്‍സിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ അജിയോ നേരത്തെ തന്നെ ആളുകള്‍ക്ക് സുപരിചിതമാണ്. അവന്ത്രയുടെ ആദ്യ ഔട്ട്‌ലെറ്റ് ബംഗളുരുവിലാണ് ആരംഭിക്കുക. പിന്നീട് കര്‍ണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിക്കും.
പ്രമുഖ കമ്പനികളുമായുള്ള സഹകരണങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ പരമ്പരാഗത നെയ്തുകാരും വസ്ത്ര നിര്‍മാതാക്കളുമായും റിലയന്‍സ് സഹകരിക്കും. നല്ലി സില്‍ക്‌സ്, പോതീസ് തുടങ്ങിയ ബ്രാന്‍ഡുകളും അവന്ത്ര വഴി ഉപയോക്താക്കളിലെത്തും. ഇടനിലക്കാരെ ഒഴിവാക്കി ഈ ലാഭം ഉപയോക്താക്കളിലെത്തിക്കാനാണ് റിലയന്‍സ് ശ്രമിക്കുന്നത്. ചുരുക്കത്തില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലെത്തും.

