Sunday, December 14, 2025

ദുരിതാശ്വാസനിധി തട്ടിപ്പ് : അർഹരല്ലാത്തവർ സഹായം കൈപ്പറ്റിയാൽ കർശന നടപടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അർഹരല്ലാത്തവർ സഹായം കൈപ്പറ്റുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ രീതിയിൽ ഇതിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാലാണ് വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ കണ്ടെത്തലിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ബുദ്ധിമുട്ടുന്നവർക്ക് സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അർഹരല്ലാത്തവർ ഇത് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Latest Articles