ലാഹോര്‍ : പാക്കിസ്ഥാനിൽ
സ്‌കൂൾ അദ്ധ്യാപികയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. ഇത്തവണയും വിവാദ സൂഫി പുരോഹിതന്‍ മിയാന്‍ മീത്തുവിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
പാക്കിസ്ഥാനിയായ പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ അനീസ് ഫാറൂക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കുപ്രസിദ്ധ മുസ്ലീം പുരോഹിതന്‍ മിയാന്‍ മീത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലികും ഗുണ്ടകളും ചേര്‍ന്ന് ഏക്തയെ നിര്‍ബന്ധപൂര്‍വ്വം മതം മാറ്റുകയായിരുന്നു. ഇനി ഇത്തരം കുറ്റകൃത്യങ്ങളില്‍ പതിവുള്ളതു പോലെ ഈ പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി ഒരു മുസ്ലിമിന് നിക്കാഹ് ചെയ്തു കൊടുക്കും. വിവാഹത്തിന്റെ പേരില്‍ നടക്കുന്ന ഈ പരിപാടി യഥാര്‍ത്ഥത്തില്‍ നിസ്സഹായരായ ഹിന്ദു പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. പിന്നീട് ഇവര്‍ ഉപേക്ഷിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ വേശ്യാവൃത്തിയ്ക്കായി വിലപേശി വില്‍ക്കപ്പെടുകയോ ആണ് ഉണ്ടാവുക.
സിന്ധ് പ്രവിശ്യയിലെ വലിയ സൂഫി ആരാധനാ കേന്ദ്രമായ ഭര്‍ച്ചുണ്ടി ദര്‍ഗ്ഗയുടെ പീര്‍ ആണ് മിയാന്‍ മിത്തു എന്നറിയപ്പെടുന്ന മിയാന്‍ അബ്ദുള്‍ ഖാലിക്ക്. ഘോട്കി ജില്ലയിലാണ് ഈ ഇസ്ലാമിക കേന്ദ്രം. ആയുധധാരികളായ സ്വന്തം അംഗരക്ഷക പടയുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന ഇയാള്‍, ആഡംബര ജീവിതമാണ് നയിച്ചു വരുന്നത്. 2008 2013 കാലഘട്ടത്തില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എം പി യായിരുന്നു ഇയാള്‍. കുറേയൊക്കെ പുരോഗമനാത്മകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയാണ് പിപിപി. പില്‍ക്കാലത്ത് ഇമ്രാന്‍ ഖാന്റെ പിടിഐ യുമായി അടുക്കുകയും അവരുടെ സ്ഥാനാര്‍ഥിയാവുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ന്യൂനപക്ഷ പീഡകനായി അറിയപ്പെടുന്ന ഈ സൂഫി പുരോഹിതന്‍.
മിയാന്‍ മിത്തുവിന്റെ പേര് ആദ്യമായി മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത് 2012 ലെ കുപ്രസിദ്ധമായ റിങ്കിള്‍ കുമാരി നിര്‍ബന്ധ മതപരിവര്‍ത്തന കേസോടുകൂടിയാണ്. നന്ദ് ലാല്‍ എന്നു പേരായ ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ മകളായിരുന്നു റിങ്കിള്‍ കുമാരി. അവളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുകയായിരുന്നു. മിയാന്‍ മിത്തു ഒരു ഭീകരനും തെമ്മാടിയുമാണ് എന്നാണ് നന്ദ് ലാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി സ്വന്തം വീട്ടില്‍ ലൈംഗിക അടിമകളാക്കി പാര്‍പ്പിക്കുകയാണ് അയാള്‍ ചെയ്യുന്നതെന്നും നന്ദ് ലാല്‍ പറഞ്ഞു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…