ഓൺലൈൻ ഗെയിമിംഗ് വഴി മതപരിവർത്തനം.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റിൽ.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.കുട്ടിയുടെ പിതാവാണ് ഇത് കണ്ടെത്തി പരാതി നൽകിയത്.ഷാനവാസ് ഖാൻ എന്ന ബദ്ദോ( 23)ആണ് കേസിലെ മുഖ്യ പ്രതി. അബ്ദുൾ റഹ്മാൻ എന്ന പേരിലായിരുന്നു ഇയാൾ മുമ്പ് അറിയപ്പെട്ടിരുന്നത്.ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി ഖാൻ പ്രലോഭിപ്പിച്ചെന്നാരോപിച്ച് ആൺകുട്ടിയുടെ പിതാവ് ഖാനെതിരെ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ മറ്റൊരു മതത്തിന്റെ ആചാരങ്ങൾ പിന്തുടരുന്നതുമായി ബന്ധപ്പെട്ട സംശയത്തിന്റെ പുറത്താണ് ഇത്തരത്തിൽ ഒരു മതപരിവർത്തനം പിതാവ് കണ്ടെത്തിയത്.
അതേസമയം, ഷാനവാസ് ഖാൻ ഇതിന് മുമ്പ് ആൺകുട്ടികളെ വശീകരിച്ച് ഗെയിമിങ്ങിലൂടെ മതം മാറ്റുന്നത് ഇത് ആദ്യമായല്ലെന്ന് പോലീസ് വെളിപ്പെടുത്തി. മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, 3 ഹിന്ദു ആൺകുട്ടികളെയും ഒരു ജൈന ആൺകുട്ടിയെയും പ്രതി ഇത്തരത്തിൽ മതം മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ട്.മതപരിവർത്തന റാക്കറ്റ് ഉപയോഗിച്ചിരുന്ന ഫോർട്ട്‌നൈറ്റ് എന്ന ഓൺലൈൻ ഗെയിം ഉപയോഗിച്ചാണ് ഇത്തരത്തിൽ ഇയാൾ കുട്ടികളെ മതം മാറ്റുന്നതെന്ന് വ്യക്തമായി.ആൺകുട്ടികൾക്ക് ഗെയിമിൽ താല്പര്യമുള്ളതിനാലാണ് ആൺകുട്ടികളെ ലക്ഷ്യമിട്ട് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…