Friday, December 12, 2025

കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരുടെ ആക്രമണം ! അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ കൈയ്ക്ക് പൊട്ടൽ !!

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരുടെ അക്രമത്തില്‍ ജയില്‍ ജീവനക്കാരന് പരിക്ക് . അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനന് ആണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. ഇന്നു വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ജയിലിൽ ആക്രമണം അഴിച്ചുവിട്ടത്. സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് അക്രമം നടത്തിയത്

മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് ജയില്‍ ഉദ്യോഗസ്ഥനെ പ്രതികള്‍ ആക്രമിക്കുന്നത്. പരിക്കേറ്റ പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles