Sunday, December 14, 2025

സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു; വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും, വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതുൾപ്പടെ പരിഷ്കരിക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം : വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതുൾപ്പടെ വിവാഹത്തിന് വീട്ടുകാർ നൽകുന്ന സമ്മാനത്തിന് പരിധി നിശ്ചയിച്ച് സർക്കാരിന്റെ പരിഷ്‌കാര നടപടികൾ.വധുവിന് രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നാണ് തീരുമാനം.കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായ ശേഖരണവും ആരംഭിച്ചത്.

വനിതാ കമ്മിഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്സോ നിയമം എന്നിവ ഉൾക്കൊള്ളിക്കുന്ന അദ്ധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാർശയും നടപ്പായിട്ടില്ല.

Related Articles

Latest Articles