India

സമൻസുകൾ നിരന്തരം അവഗണിച്ചു!! പ്രതിരോധം തീർത്തിരുന്നത് ഹാജരായാൽ പുറത്ത് വെച്ച് ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാദം നിരത്തി,സ്വാതന്ത്ര്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടയേറ്റു വാങ്ങിയപ്പോൾ മുട്ടയേറിനെ പേടിക്കുന്നത് എന്തിനെന്ന് മറുചോദ്യം, വിദ്വേഷ പ്രസംഗ കേസിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത : വിദ്വേഷ പ്രസംഗ കേസിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. കോടതിയുടെ സമൻസ് തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. താൻ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണെങ്കിലും കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന നിലപാടാണ് മഹുവ മൊയ്ത്ര സ്വീകരിച്ചിരുന്നത്. കോടതിയിൽ ഹാജരായാൽ പുറത്ത് വെച്ച് ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എം.പിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും, കോടതിയുടെ ഉത്തരവുകളോട് പ്രതിക്ക് യാതൊരു ബഹുമാനവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടത്. ആഗസ്റ്റ് 28നകം വാറണ്ട് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തുളസിമാലയെക്കുറിച്ചും മതവികാരങ്ങളെക്കുറിച്ചും മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങൾ ഇരുവിഭാഗങ്ങൾക്കുമിടയിൽ ശത്രുത വളർത്തുന്നതാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി കൃഷ്ണനഗറിലെ ഘുർണി പ്രദേശത്തുനിന്നുള്ള ആറ് സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അപമാനകരമായ പരാമർശങ്ങൾ, മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് എം.പിക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും എം.പി ഒരിക്കൽ പോലും നേരിട്ട് ഹാജരാകാൻ തയ്യാറായിരുന്നില്ല.

ഈ കേസിന് പുറമെ, മറ്റൊരു വിദ്വേഷ പ്രസംഗ കേസിൽ ആഗസ്റ്റ് 15-നകം പോലീസിന് മുമ്പിൽ ഹാജരാകണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം വെല്ലുവിളികളെയാണ് നേരിടേണ്ടതെന്നും, സ്വാതന്ത്ര്യസമര സേനാനികൾ നെഞ്ചിൽ വെടിയുണ്ടയേറ്റു വാങ്ങിയപ്പോൾ മുട്ടയേറിനെ പേടിക്കുന്നത് എങ്ങനെയെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ നിയമനടപടികൾ വേഗത്തിലാക്കാനാണ് പശ്ചിമബംഗാൾ പോലീസിന്റെ നീക്കം.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

10 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

18 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

19 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

20 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

20 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago